Imbichibava Housing Scheme Malayalam
Welcome to another update by jobclub24.
ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായത്തിന് അപേക്ഷിക്കാം
മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ സിഖ്, പാഴ്സി, ജൈന്‍ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ, വിവാഹബന്ധം വേർപ്പെട്ടവര്‍, ഉപേക്ഷിക്കപ്പെട്ടവർ എന്നിവർക്ക് ഇമ്പിച്ചി ബാവ ഭവന നിർമ്മാണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.
ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ലോറിങ്/ ഫിനിഷിംങ്/ പ്ലംബിംങ്/സാനിട്ടേഷന്‍/ ഇലക്ട്രിഫിക്കേഷൻ എന്നിവ ഇല്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല.
നിബന്ധനകള്‍ :
അപേക്ഷയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിൻറെ പരമാവധി വിസ്തീർണ്ണം 1200 സ്ക്വയർ ഫീറ്റ് കവിയരുത്.
അപേക്ഷ കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം.
ബി.പി.എല്‍ കുടുംബത്തിന് മുൻഗണനയുണ്ട്.
അപേക്ഷകയ്ക്കോ അവരുടെ മക്കൾക്കോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള അപേക്ഷക തുടങ്ങിയവയ്ക്ക് മുൻഗണന നൽകും.
സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരില്‍ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിനു മുമ്പ് പത്ത് വർഷത്തിനുള്ളിൽ ഭവന നിർമാണത്തിന് സഹായം ലഭിച്ചവര്‍ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫോറം മുഖേനയാണ് അപേക്ഷിക്കേണ്ടത്.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷന്‍ , ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ലാ കളക്ടറേറ്റിലേക്ക് തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.
അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റില്‍ സ്വീകരിക്കുന്ന അവസാന തീയതി - 2024 ആഗസ്റ്റ് 25
അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി സമര്‍പ്പിക്കേണ്ട രേഖകള്‍ :
റേഷന്‍ കാര്‍ഡിന്റെ കോപ്പി
2023-24 സാമ്പത്തിക വര്‍ഷത്തില്‍ സ്വന്തം പേരിലുളള വസ്തുവിന്റെ നികുതിയടച്ച റസീറ്റിന്റെ കോപ്പി
തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്‍ നിന്നും ലഭിച്ച സ്ഥിര താമസ സര്‍ട്ടിഫിറ്റ്
വിധവയാണെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
വിവാഹ മോചിത /ഉപേക്ഷിക്കപ്പെട്ടവരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി
വീട് റിപ്പയര്‍ ചെയ്യേണ്ടതുണ്ട്, വീടിന്റെ വിസ്തീര്‍ണ്ണം 1200 സ്‌ക്വ.ഫീറ്റില്‍ കുറവാണ് എന്നിവ സാക്ഷ്യപ്പെടുത്തുന്ന വില്ലേജ് ഓഫീസറുടെ /തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസിസ്റ്റൻറ് എഞ്ചിനീയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപ്രതം.
അപേക്ഷകയ്ക്കോ/ അവരുടെ മക്കൾക്കോ മാനസിക-ശാരീരിക വെല്ലുവിളികള്‍ / കാന്‍സര്‍/കിഡ്നി പ്രശ്നം/ഹൃദ്രോഗ്യം/കരള്‍ സംബന്ധമായ അസുഖം/തളര്‍വാതം മറ്റു മാരക അസുഖങ്ങള്‍ ഉണ്ടെങ്കില്‍ ആയത് തെളിയിക്കുന്ന രേഖകളുടെ കോപ്പി
മറ്റ് വകുപ്പുകളില്‍ നിന്നോ സമാന ഏജന്‍സികളില്‍ നിന്നോ അപേക്ഷകക്ക് ഭവന പുനരുദ്ധാരണത്തിനും 10 വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മ്മാണത്തിനും അനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ / പഞ്ചായത്ത് സെക്രട്ടറി എന്നിവയിൽ ആരുടെയെങ്കിലും പക്കൽ നിന്നുള്ളത് മതിയാകുന്നതാണ്.
റേഷന്‍ കാര്‍ഡിലെ പേരും അപേക്ഷകയുടെ പേരും തമ്മില്‍ വ്യത്യാസമുണ്ടെങ്കില്‍, രണ്ടും ഒന്നാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്
APPLICATION FORM👉 CLICK HERE
PDF ഡൌൺലോഡ് ചെയ്തു PRINT എടുക്കാം
അർഹരിലേക്ക് ഷെയർ ചെയ്തു കൊടുക്കൂ
Post a Comment