Welcome to another job vacancy update by jobclub24
Are you interested in job opportunities? We are here to help. Here are some job opportunities. Read the full article to learn more about the job opportunities.
To apply for a job, there is an "Apply now" button at the bottom of each post or send your resume to the email address provided. You can also click on the links above the job postings. This is obviously a golden opportunity for you.
This website provides regular updates on public and private sector jobs in India and overseas. Visit our website to receive daily updates. You can also join our WhatsApp and Telegram update group
Feel free to share this with your friends and family.
സൗദിയില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ ഒഴിവുകൾ: ഇപ്പോള്‍ അപേക്ഷിക്കാം
സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂണിറ്റ് (NICU), ന്യൂറോളജി, പീഡിയാട്രിക് ICU, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് 2024 ആഗസ്റ്റ് 22ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. പ്രായപരിധി 55 വയസ്സ്. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്.
ഇതിനായുളള അഭിമുഖങ്ങള്‍ ഓണ്‍ലൈനായി നടക്കും. തീയ്യതി പിന്നീട് അറിയിക്കുന്നതാണ്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ടും ഉളളവരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.
hashtag#Norkaroots hashtag#SaudiMoH hashtag#Health hashtag#SaudiDoctors hashtag#DoctorsKerala
Post a Comment